മിഷോങ് ചുഴലിക്കാറ്റ് തീരം തൊട്ടു, ആന്ധ്രയിലെ 8 ജില്ലകളിൽ റെഡ് അലർട്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോൺ ചോദിക്കാറ്റിനെ തുടർന്ന് ആന്ധ്രയിലെ 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒന്നരയോടുകൂടി നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിൽ ബാപ്ടലക്ക് സമീപമാണ് ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടത്. മണിക്കൂറിൽ 110 കിലോമീറ്റർ ആയിരുന്നു വേഗത. മൂന്നുദിവസം കറുത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബാപ്ത്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. മുൻകരുതല്ലിന്റെ ഭാഗമായി പതിനായിരത്തോളം ആളുകളെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.