യു എ ഇ യിലേക്കും സൗദിയിലേക്കും പുടിൻ.നിർണ്ണായക കൂടിക്കാഴ്ചകള്‍, ഇന്ത്യക്ക് ആശങ്ക, എന്തിന്?
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും സൗദി അറേബ്യയിലേക്കും യാത്ര ചെയ്യുമെന്ന് പദ്ധതികളെക്കുറിച്ച് പരിചയമുള്ള ആളുകൾ പറയുന്നു. ഉക്രെയ്‌ൻ അധിനിവേശത്തിനുശേഷം നേതാവിന്റെ അപൂർവ വിദേശ യാത്രയാണ്.സൗദി അറേബ്യയും യു എ ഇയും സന്ദർശിക്കാന്‍ തീരുമാനിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഉക്രൈന്‍ അധിനിവേശത്തിന് ശേഷം പുടിന്‍ നടത്തുന്ന ശ്രദ്ധേയമായ വിദേശ യാത്രയാണ് ഇത്. യാത്രക്കായി അറബ് ശക്തികളെ തിരഞ്ഞെടുത്തു എന്നുള്ളതാണ് ശ്രദ്ധേയം.ഈ ആഴ്ച അവസാനത്തോടെ പുടിന്‍ അബുദാബിയില്‍ എത്തുമെന്നതാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
യു എ ഇ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷമാണ് പുടിന്‍ സൗദി അറേബ്യയിലേക്ക് പോവുക. ക്രെംലിൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവിനെ ഉദ്ധരിച്ച് പുടിൻ ഇരു രാജ്യങ്ങളും സന്ദർശിക്കുമെന്ന് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പുടിൻ കൂടിക്കാഴ്ച നടത്തുമെന്നും ഉഷാക്കോവ് പറഞ്ഞു.