ടര്ഫിന് സമീപം യുവാവിനെ ആക്രമിച്ച 3 പേർ പിടിയില്‍
ബാലരാമപുരം: ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കാനെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.ഊരൂട്ടമ്ബലം കൃഷ്ണപുരം വൈഷ്ണവം വീട്ടില്‍ ആനന്ദ് (24), സഹോദരൻ അച്ചു എന്ന് വിളിക്കുന്ന അരവിന്ദ് (22), എരുത്താവൂര്‍ പടിഞ്ഞാറേനട പടിനടവീട്ടില് രാഹുല്‍ (29), മുടവൂര്‍പാറ തേരിക്കവിള അഖില്‍ ഭവനില്‍ അഖില്‍ (23), എരുത്താവൂര്‍ പടിഞ്ഞാറേനട മലഞ്ചെരുവില്‍ വിനീഷ് ഭവനില്‍ കിച്ചു എന്ന് വിളിക്കുന്ന അരുണ്‍ വിൻസി (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നരുവാമൂട് ആരതിയില്‍ അഭിജിത്ത് (20) നെയാണ് ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ സംഘം അക്രമിച്ചത്.
എരുത്താവൂരുള്ള ടര്‍ഫില്‍ ഫുട്ബാള്‍ മാച്ച് കളിക്കാനെത്തിയ അഭിജിത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത് ടര്‍ഫിലേക്ക് നടന്നു പോകുമ്ബോള്‍ മദ്യലഹരിയിലായിരുന്ന മൂന്ന് പ്രതികള്‍ ബൈക്ക് മാറ്റാൻ ആവശ്യപ്പെടുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രതികള്‍ ഹെല്‍മറ്റ് കൊണ്ട് അഭിജിത്തിന്റെ തലയിലും കമ്ബികൊണ്ട് മുതുകിലും അടിച്ചു പരിക്കേല്പിക്കുകയായിരുന്നു.
ശാന്തിവിള ആശുപത്രിയില്‍ ചികിത്സക്ക് ശേഷം ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി തിരികെ പോയ അഭിജിത്തിനെ പ്രതികള്‍ ഫോണ്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത ബാലരാമപുരം പൊലീസ് അഞ്ച് പ്രതികളേയും പിടികൂടുകയായിരുന്നു. ബാലരാമപുരം എസ്.എച്ച്.ഒ വിജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ ആന്റണി ജോസഫ് നെറ്റോ, പുഷ്പാംഗദൻ ആചാരി, എസ് സി.പി.ഒമാരായ സന്തോഷ് കുമാര്‍, ഉല്ലാസ്, സന്തോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.