November 28, 2024, 1:21 am

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് കാളം കാവിൽ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസലാണ് മരിച്ചത്. അമീറിന്റെ തറവാട്ട് വീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. സംഭവം നടന്ന ഉടനെ തന്നെ പാണ്ടിക്കാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തിയതിനുശേഷം രാത്രി കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

You may have missed