കൂടരഞ്ഞിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
3.4 കിലോ കഞ്ചാവുമായി മംഗളൂർ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. തിരുവമ്പാടി കൂടരഞ്ഞിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. മംഗളുരു കൊണാജെ ഗ്രാമ ചാവടി പജീർ അംജദ് ഇക്തിയാർ, മംഗളൂരു ജോക്കട്ടേ നിഷ അപ്പാർട്ട്മെന്റ് അൻസാർ നവാസ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കൂടരഞ്ഞി ബസ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് മലപ്പുറം കാസർഗോഡ് കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി തമിഴ്നാട്ടിലെ തേനിയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കിലോയ്ക്ക് 10000 രൂപയ്ക്ക് തേനിയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് നാൽപതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. കള്ളിപ്പാറയിലെ ഒരു വീട് കേന്ദ്രീകരിച്ച് ആയിരുന്നു ഇവരുടെ വില്പന.