ഭര്‍ത്താവിനെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോകാനെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ വച്ച് കാറിടിച്ചു; വീട്ടമ്മക്ക് ദാരുണാന്ത്യം
ഭര്‍ത്താവിനെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോകാനെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ വച്ച് കാറിടിച്ചു; കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി കോമ്ബൗണ്ടിനുള്ളിലാണ് അപകടമുണ്ടായത്.കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്ബില്‍ ശിവന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഭര്‍ത്താവ് ശിവനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ വേണ്ടി മകന്റെ വണ്ടിയില്‍ സാധനങ്ങള്‍ എടുത്ത് വയ്ക്കുകയായിരുന്നു ഷീന. അതിനിടെ പാര്‍ക്ക് ചെയ്തിടത്ത് നിന്നും മുന്നിലേയ്ക്ക് അമിത വേഗതയില്‍ എത്തിയ കാര്‍ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ബൈക്കിടിച്ച് കഴിഞ്ഞ ദിവസം ബാലുശേരിയില്‍ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ മരിച്ചിരുന്നു. കരുമലയിലാണ് സംഭവം ഉണ്ടായത്. 60കാരിയായ ഇന്ദിരയാണ് മരിച്ചത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. കരുമല ബാങ്കിന് സമീപം എകരൂല്‍ ഭാഗത്ത് നിന്ന് വന്ന ബൈക്കാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.