November 27, 2024, 10:12 pm

കാട്ടുപന്നിയുടെ ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം,

വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം. വെള്ളാലില്‍ അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്.കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് ഷംനാദ് ഇതേ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്ര് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മലപ്പുറം കിഴിശേരിയില്‍ കുഴിഞ്ഞൊളത്താണ് സംഭവം നടന്നത്.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത് . സിനാന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ കെഎസ്‌ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചിരുന്നു. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് (35) ആണ് മരിച്ചത്. പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്താണ് അപകടമുണ്ടായത്. ഒരുവശത്തേയ്ക്ക് ചരിഞ്ഞ കെഎസ്‌ഇബി പോസ്റ്റില്‍ നിന്ന് ലെെൻ മാറ്റുന്നതിനിടെയാണ് വിനീതിന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You may have missed