May 30, 2025, 11:21 am

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, നാലംഗസംഘം അറസ്റ്റിൽ…

തിരുവനന്തപുരം: വിൽപ്പനയ്ക്കായി എത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവുമായി നാലംഗസംഘം അറസ്റ്റിൽ. അത്യന്നൂർ പച്ചിക്കോട് സ്വദേശി സജീർ, ബീമാപള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി, വള്ളക്കടവ് സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിൽ ആയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആനി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ കഞ്ചാവ് എത്തിച്ച ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷന് പുറത്ത് പവർഹൗസ് റോഡിൽ വച്ച് രണ്ട് ഓട്ടോറിക്ഷകളിലായി ബീമാപള്ളിയിലേക്ക് കടത്തുന്നതിനിടയിലാണ് നാലംഗസംഘം പിടിയിലാകുന്നത്.