November 27, 2024, 11:21 pm

ഛത്തീസ്ഖണ്ഡിൽ കോൺഗ്രസിനെ വീഴ്ത്തി ബിജെപി വിജയം കൈവരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ

5 സംസ്ഥാനങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ, ഛത്തീസ്ഗഡിൽ കോൺഗ്രസിനെ വീഴ്ത്തി ബിജെപി വിജയം ഉറപ്പിക്കുമെന്ന് ഛത്തീസ്ഗഡ് ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ പറഞ്ഞു. “കോൺഗ്രസ് തോറ്റാൽ വോട്ടിംഗ് കേന്ദ്രത്തിലാവും ആരോപണം ഉന്നയിക്കുക. ചിലപ്പോൾ ഭരണഘടനയെ കുറ്റപ്പെടുത്തും കോൺഗ്രസ് പാർട്ടി ഭയത്തിലാണ്.അവർ പരിഭ്രാന്തിയിലാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കാൻ പോകുന്നു. ജനങ്ങൾ കോൺഗ്രസിനെ തള്ളിക്കളഞ്ഞിരിക്കുന്നു” എന്നാണ് അരുൺ സാവോ പറയുന്നത്. 15 വർഷം ഛത്തീസ്ഗഡിൽ ഭരിച്ച ബിജെപിക്ക് ഇത്തവണ തിരിച്ചുവരാൻ സാധിക്കും എന്നാണ് കരുതുന്നത്. 2003 മുതൽ 2018 വരെയാണ് ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിൽ തുടർന്നിരുന്നത്.

You may have missed