പത്മകുമാറിന്റെ ചോദ്യം ചെയ്യൽ പുലർച്ചെ മൂന്ന് മണി വരെ നീണ്ടു.മൊഴികളിൽ വൈരുദ്യം, വ്യക്തത തേടി പോലീസ്.
ഓയൂരില്‍നിന്ന് ആറ് വയസ്സുകാരി നബികേലിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്ബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എ.ഡി.ജി.പി., ഡി.ഐ.ജി. എന്നിവര്‍ നിലവില്‍ ക്യാമ്ബില്‍ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് രാവിലെ തിരികെ എത്താൻ നിര്‍ദേശം നല്‍കിയതായും വിവരം ഉണ്ട്.വെള്ളിയാഴ്ച രാത്രി 9.30-ന് എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ചോദ്യചെയ്യല്‍ നീണ്ടതോടെ വാര്‍ത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. അതേസമയം, പദ്മകുമാറിന്റെ മൊഴികളിലെ വെെരുധ്യം പോലീസിനെ കുഴയ്ക്കുകയാണ് ഉണ്ടായത്. ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികള്‍ക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് തമിഴ്നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍നിന്നാണ് ചാത്തന്നൂര്‍ മാമ്ബള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ പോലീസിന്റെ പിടിയിലായത് . പുളിയറയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ആറുവയസ്സുകാരി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുമാറിലെത്തിയത്. മകളുടെ നഴ്സിങ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നല്‍കിയതായി ബന്ധപ്പെട്ട പ്രശ്നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പദ്മകുമാര്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം ലഭിച്ചത്. കുട്ടിയുടെ പിതാവ് റെജിയുമായി മറ്റ് എന്തെങ്കിലും സാമ്ബത്തിക ഇടപാടോ വിരോധമോ ഉണ്ടോയെന്ന് പോലീസ് ഇപ്പോൾ പരിശോധിച്ച് വരുന്നത്.