മന്ത്രിസഭാ പുനഃസംഘടനയെ പറ്റി ഇടതുമുന്നണിയോ സിപിഐഎമ്മോ ആലോചിട്ടില്ല; ഇ പി ജയരാജൻ
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിത്. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാര്‍ത്തകള്‍. ഇത് ശരിയായ നടപടിയല്ലെന്നും ഇ.പി ജയരാജന്.തങ്ങള്‍ ആരും അറിയാത്ത വാര്‍ത്തയാണിത്. മന്ത്രിസഭാ പുനഃസംഘടനയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണി ധാരണ അനുസരിച്ചു മുന്നോട്ട് പോകും. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടര വര്‍ഷം പൂര്‍ത്തിയാക്കാന്‍ നവംബര്‍ വരെ സമയമുണ്ടെന്നും പുനഃസംഘടന ഉണ്ടായാല്‍ ഗണേഷ് കുമാറിനെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജന്.ഗണേഷ് കുമാര്‍ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങള്‍ ഒന്നും ഇപ്പോഴില്ല. ഇടതുമുന്നണി യോഗം 20 ന് ചേരും. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടികള്‍ ആകും ചര്‍ച്ച. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് തന്നെ ഒരു വിഭാഗം അന്വേഷണം വേണ്ടായെന്ന് പറഞ്ഞതാണ്. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറാവുന്നില്ലെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.