സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് സാധ്യത
സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് സാധ്യത. നവംബറിലാകും പുനഃസംഘടനയെന്നാണ് ലഭിക്കുന്ന വിവരം. എൽ ഡി എഫിലെ മുൻ ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. പകരം കെ ബി. ഗണേഷ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. വകുപ്പുകൾക്കും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. സ്പീക്കർ സ്ഥാനവും, ആരോഗ്യ വകുപ്പും വച്ചു മാറുമെന്നും സൂചനയുണ്ട്. ഈ മാസം 22 നും 23 നും ചേരുന്ന സി പി എം സംസ്ഥാന സമിതിക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനം. രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക.