തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏക മുഖ്യമന്ത്രി; വിരുന്നിനെത്തി സ്റ്റാലിന്‍

ചെന്നൈ : ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ പങ്കുവച്ചു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിന്‍. രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ നിന്ന് വിട്ടുനിന്നാല്‍ ദേശീയതയോടു ചേര്‍ന്നു നില്‍ക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സ്റ്റാലിന്‍ ദില്ലിയില്‍ എത്തിയത്.അടുത്തിടെ തമിഴ്‌നാട് മന്ത്രി വേലുവിന്റെ ചില പരാമരഹങ്ങള്‍ ഉയര്‍ത്തി ഡിഎംകെ വിഘടനവാടികള്‍ എന്ന ആക്ഷേപം മോദി നേരിട്ട് ഉയര്‍ത്തിയതും കണക്കിലെടുത്തു. സിദ്ധരാമയ്യയും കെ ചന്ദ്രശേഖര്‍ രാവ്വും പിണറായി വിജയനും ലാണ്ടനിലുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയും വിട്ടുനിന്നപ്പോള്‍ വിരുന്നിനെത്തിയ ഏക തെക്കേ ഇന്ത്യന്‍ മുഖയമന്ത്രിയായും സ്റ്റാലിന്‍ തിളങ്ങി. സനാതന ധര്‍മ പരാമര്‍ഷത്തിലെ ഏറ്റുമുട്ടലിനിടെയും വിരുന്നിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയെ കടുത്ത സ്റ്റാലിന്‍ വിമര്‍ശകര്‍ പോലും അഭിനന്ദിച്ചതും ശ്രദ്ധേയമാണ്.