November 28, 2024, 4:55 am

വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല. ഇവിടത്തെ സൗകര്യക്കുറവുകളും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഗര്‍ പരിക്രമയുടെ ഭാഗമായ കേരള സന്ദര്‍ശനത്താടനുബന്ധിച്ചാണ് മന്ത്രി വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്ററിലും സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് അദ്ദേഹം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്രമത്സ്യഗവേഷണ കേന്ദ്രത്തിലെത്തി. ദേശീയതലത്തിലേക്ക് ആവശ്യമായ പൊമ്പാനോ മത്സ്യങ്ങള്‍ വിരിയിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴിലെ വിവിധ മത്സ്യ ഇനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ഹാച്ചറികളും അദ്ദേഹം സന്ദര്‍ശിച്ചു. സി എം എഫ്. ആര്‍ ഐ ഡയറക്ടര്‍ ഡോ എ ഗോപാല കൃഷ്ണന്‍, വിഴിഞ്ഞം മേധാവി ഡോ. സന്തോഷ്, ഗവേഷണ വിഭാഗം തലവന്‍ ഡോ. അനില്‍ എന്നിവര്‍ പ്രവര്‍ത്തനരിതികള്‍ മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. ഭാര്യ സവിത, ഫിഷറീസ് സഹമന്ത്രി ഡോ. എല്‍ മുരുഗന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുളള , ജോയിന്റ് സെക്രട്ടറിമാരായ മല്ലികാപാണ്ഡെ, നീതു പ്രസാദ്, ഫിഷറീസ് അസി. ഡയറക്ടര്‍ ഷീജാ മേരി, സി എം എഫ് ആര്‍ ഐ ശാസ്ത്രജ്ഞരായ ഡോ. പ്രതിഭ, ഡോ. അംബ രീഷ്, ഡോ. സൂര്യ, ഡോ. ക്രിതി, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.

You may have missed