November 27, 2024, 9:14 pm

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം; മാപ്പുചോദിച്ച് ഇടത് സംഘടനാ നേതാവ്

അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥന്‍. ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ കൊത്താപ്പള്ളിയാണ് ക്ഷമ ചോദിച്ചത്. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഖേദപ്രകടനം.വനിതാ കമ്മീഷനിലും സൈബര്‍ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലുമാണ് അച്ചു ഉമ്മന്‍ പാരാതി നല്‍കിയത്. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സമൂഹമാധ്യമങ്ങലില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്.

അതിനിടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ പ്രതിരോധം തീര്‍ക്കാന്‍ ഇടത് ക്യാമ്പുകള്‍ അച്ചു ഉമ്മനെ ഉപയോഗിക്കുകയായിരുന്നു.വിവാദങ്ങളില്‍ പ്രതികരിച്ച് അച്ചു ഉമ്മന്‍ നേരത്തെ തന്നെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു.

പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

You may have missed