November 27, 2024, 8:04 pm

ഇന്ന് തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷത്തിൽ…

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു.


കേരളത്തില്‍ നവവത്സരത്തിന്റെ തുടക്കം കുറിക്കുന്ന മാസമായ ചിങ്ങത്തിലെ തിരുവോണ നാളിലാണ് ഓണവും എത്തുന്നത്. കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്.

കാലം മാറുന്നത് അനുസരിച്ച് ഓണാഘോഷത്തിൽ വൈവിധ്യങ്ങൾ ഏറുന്നതല്ലാതെ കുറയുന്നതായി കാണാറില്ല. ഓണമൊരുക്കാൻ പരിമിതികൾക്കകത്തു നിന്നും വേണ്ടെതെല്ലാം ചെയ്തുവെന്നാണ് സർക്കാർ അറിയിച്ചത്. മുഖ്യമന്ത്രിയും ,മറ്റു മന്ത്രിമാരും എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇത്തവണ മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു.

You may have missed