November 28, 2024, 12:09 pm

‘അഗതികളുടെ അമ്മ’; വിശുദ്ധ മദര്‍ തെരേസയ്ക്ക് ഇന്ന് 113-ാം ജന്മദിനം

ഗതികളുടെ അമ്മ എന്ന് അറിയപ്പെടുന്ന വിശുദ്ധ മദര്‍ തെരേസയുടെ ജന്മവാര്‍ഷികമാണ് ഇന്ന്. 2016-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയുടെ 113-ാം ജന്മവാര്‍ഷികമാണ് ഓഗസ്റ്റ് 26. അല്‍ബേനിയയിലെ സ്‌കോപ്ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു മദര്‍ തെരേസയുടെ ജനനം.മേരി തെരേസ ബോജെക്സി എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. അപര സ്‌നേഹവും കരുണയും അവരെ മദര്‍ തെരേസയാക്കി. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം അടയാളപ്പെടുത്തിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങള്‍ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയില്‍ മദര്‍ തെരേസ ഉള്‍പ്പെട്ടിട്ടുണ്ട്.അഗതികളുടെ അമ്മ എന്നാണ് മദര്‍ തെരേസ അറിയപ്പെടുന്നത്. 2016 സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

You may have missed