November 28, 2024, 12:24 am

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം, ലൂണാ -25 ലാന്‍ഡിംഗിന് മുമ്പ് തകര്‍ന്ന് വീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയമടഞ്ഞു. അമ്പത് വര്‍ഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് പരാജയമടഞ്ഞത്. പേടകമായ ലൂണാ 25 ലാന്‍ഡിംഗിന് മുമ്പ്് തന്നെ തകര്‍ന്നുവീഴുകയായിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ റഷ്യന്‍ ശാസ്ത്രജ്ഞര്ക്ക് കഴിഞ്ഞില്ല. വലിയ സാങ്കേതിക തകരാണ് ഇതെന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റ് 11 നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചു ദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയിത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിംഗ് നടത്തുകയുമായിരുന്നു പദ്ധതി.സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി.അതേസമയം ഇന്ത്യയുടെ ചാന്ദ്രപേടകമായ ചന്ദ്രയാന്‍ ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐ എസ് ആര്‍ ഒ പറയുന്നത്.

You may have missed