November 28, 2024, 8:28 am

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. പത്ത് സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയുണ്ടായി.ചാണ്ടി ഉമ്മന്‍, ജെയക്ക് സി തോമസ്, ജി. ലിജിന്‍ ലാല്‍, സന്തോഷ് ജോസഫ് , ലൂക്ക് തോമസ്, ഷാജി, പി.കെ. ദേവദാസ് എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്.
ഡോ. കെ. പദ്മരാജന്‍, മഞ്ജു എസ്. നായര്‍ , റെജി സഖറിയ എന്നിവരുടെ പത്രികകളാണ് നിരസിച്ചത്. 21-ന് മൂന്ന് മണിയോടെ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും. ഇതോടെ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചിത്രം വ്യക്തമാകും. സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുക.

You may have missed