ഹിന്ദു സംസ്കാരത്തിലെ നിറമുള്ള അനാര്‍

മഹാരാഷ്‌ട്രയിലെ കര്‍ഷകര്‍ വിളയിക്കുന്നതാണ് ചുവന്നു തുടുത്ത വിത്തുകളുള്ള, നല്ല വലിപ്പമേറിയ, കുങ്കുനിറമുള്ള പോമഗ്രാനൈറ്റ് അഥവാ അനാര്‍ ആണ് ഭഗ് വ അനാര്‍. ഇന്ന് യുഎസിനും ഇന്ത്യയിലെ ഈ ഭഗ് വ അനാര്‍ പ്രിയപ്പെട്ടതാണ്.ഇതിന്റെ പേര് ഭഗ് വ എന്ന് വരാന്‍ കാരണം അതിന്റെ നിറമാണത്രെ. കടുംകുങ്കുമനിറമാണ് ഈ പോമഗ്രാനൈറ്റിന്. ഇത് ഹിന്ദുസംസ്കാരത്തിലാകെ പടര്‍ന്നുപന്തലിച്ച് കിടക്കുന്ന നിറമാണ്. അതുകൊണ്ടാണ് ആ പ്രത്യേകതരം അനാറിന്റെ പേര് ഭഗ് വ എന്നാക്കിയത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും ഗുണമുള്ള ഭഗ് വ അനാര്‍ വിളയുന്നത്. ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും വിളയുന്നു. സോളാര്‍, സംഗ്ലി, നാസിക്, അഹമ്മദ് നഗര്‍, പുനെ, സട്ടാര എന്നിവിടങ്ങളിലാണ് പ്രധാനമായും അനാര്‍ വിളയുന്നത്.ഉഭയകക്ഷികരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഭഗ് വ അനാര്‍ നിറച്ച 4620 പെട്ടികളോട് കൂടിയ കപ്പല്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. സാധാരണ വിമാനത്തിലാണ് ഇവ അയയ്‌ക്കാറുള്ളതെങ്കിലും ഇക്കുറി കൂടുതല്‍ ഡിമാന്‍റ് ഉള്ളതിനാല്‍ കപ്പലില്‍ അയച്ചത്. ഏകദേശം 16 ടണ്‍ ഭഗ് വ അനാറാണ് യുഎസിന്റെ കിഴക്കന്‍ തീരത്തേക്ക് അയച്ചത്. ഇന്ത്യയില്‍ നിന്നുള്ള അനാര്‍ അഞ്ചാഴ്ചയ്‌ക്കുള്ളില്‍ യുഎസില്‍ എത്തിച്ചേര്‍ന്നു.2030ഓടെ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 500 ലക്ഷം കോടി ഡോളര്‍ ആക്കി ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2023ലാണ് ഇന്ത്യയിലെ ഭഗ് വ പൊമഗ്രാനൈറ്റിന് അമേരിക്ക ഇഷ്ടം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് സാമ്പിള്‍ പെട്ടികള്‍ ഫ്ളൈറ്റിലാണ് അയച്ചത്.