November 27, 2024, 5:10 pm

കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ്‌ വീണ്ടും തടഞ്ഞു

പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ്‌ വീണ്ടും തടഞ്ഞു.തർക്കപ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ ബാഹ്യാന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ നടത്താവൂ എന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ച് ആയിരുന്നു പ്രതിഷേധം. എന്നാൽ, കോൺഗ്രസിനെ സംരക്ഷിക്കാൻ ഡി.വൈ.എഫ്.ഐ എത്തിയതോടെ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോൺഗ്രസ് തർക്കം ഉന്നയിച്ച വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ ഓടനിർമ്മാണം തർക്കം പരിഹരിച്ച ശേഷം നടത്താം എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി മുഹമ്മദ് റിയാസും നടത്തിയ ചർച്ചയ്ക്കുശേഷം തീരുമാനമായത് .എന്നാൽ ഈ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.

You may have missed