November 27, 2024, 8:00 pm

വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി

വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പഴയാർമേട് സ്വദേശികളായ അരിങ്ങാട്ടുടി മുഹമ്മദ് സഫീർ (30), മകൾ ഇനയ മെഹ്‌റിൻ എന്നിവരെയാണ് കാണാതായത്.

സഫീർ കഴിഞ്ഞ ആറ് വർഷമായി ചെന്നൈയിൽ കൂൾബാർ നടത്തുകയാണ്. ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയത്. പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു.തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. 6363375667, 97462 49984, 9947546982.

You may have missed