കെ കെ ജംഗ്ഷനിൽകത്തിക്കുത്ത്,തമിഴ്നാട് സ്വദേശി ശങ്കർ മരണപ്പെട്ടു…
പൊന്നാനി:- കെ കെ ജംഗ്ഷനിൽ എടപ്പാൾ റോഡിലുള്ള വാടക കെട്ടിടത്തിൽ തമിഴ്നാട് സ്വദേശികളായ താമസക്കാർ തമ്മിലുള്ള വാക്കേറ്റമാണ് മരണത്തിനിടയാക്കിയത്.
തമിഴ്നാട് കല്ലക്കുറുച്ചി ജില്ലയിലെ ഉളന്തൂർ പേട്ടയ് താലൂക്കിൽ അങ്കണൂർ സ്വദ്ദേശിയായ ശങ്കർ (42) ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ നടന്ന അക്രമത്തിൽ പരിക്കേറ്റ ശങ്കറിനെ എടപ്പാൾ ശുകപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്.
കെ കെ ജംഗ്ഷനിൽ പൊന്നാനി റോഡിലുള്ള മുറാദ് ചിക്കൻ സ്റ്റാളിനു മുകളിലുള്ള താമസ സ്ഥലത്ത് വെച്ച് നടന്ന സംഭവത്തിലെ പ്രതി ഒളിവിലാണ്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.