November 27, 2024, 11:16 pm

സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്

ചെങ്ങന്നൂരിൽ സ്കൂൾ ബസിനു തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആദ്യ നിഗമനം. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആര്‍ രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. നാല്എംവിഡി ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു.

ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. മാന്നാർ ഭുവനേശ്വരി സ്‌കൂളിൽ നിന്ന് വിദ്യാർഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെടുത്തു. അപകടത്തിൽ സ്കൂൾ ബസ് പൂർണമായും തകർന്നു. അപകടസമയത്ത് ബസിൽ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

You may have missed