April 19, 2025, 4:27 am

രാജസ്ഥാനിൽ പ്രസാദം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്

രാജസ്ഥാനിൽ നൂറിലധികം പേർക്ക് പ്രസാദം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോർട്ട്. ഏകാദശി വ്രതത്തിന് തയ്യാറാക്കിയ ഭക്ഷണം കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. എല്ലാവരും ചികിത്സ തേടുകയായിരുന്നു. ഉദയ്പൂരിലാണ് സംഭവം. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭക്ഷണം കഴിച്ചതിന് ശേഷം നിരവധി പേർക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

ഒരു സാമൂഹിക പരിപാടിയിൽ വഴിപാടായാണ് ‘ഖിച്ഡി’ വിഭവം തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു. എന്നിരുന്നാലും, പരിപാടിയിൽ പങ്കെടുത്തവർക്ക് ഇത് കഴിച്ചതിന് ശേഷം ഛർദ്ദി പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചു. രാത്രിയിൽ രോഗികളുടെ എണ്ണം അതിവേഗം വർദ്ധിച്ചു. തുടർന്ന് മേഖലയുടെ ആരോഗ്യ-ചികിത്സ മന്ത്രാലയം മുന്നറിയിപ്പ് നൽകി.