പെട്ടെന്നുണ്ടായ വെള്ള കെട്ട് പരിഹരിക്കാൻ കെ കെ ജംഗ്ഷൻ കൂട്ടായമ രംഗത്തിറങ്ങി
ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്കൂർ സമയം നിറുത്താതെ പെയ്ത മഴമൂലം ഉണ്ടായ അമിതമായ വെള്ള കെട്ടിനെ പ്രതിരോധിക്കുന്ന പ്രവർത്തനത്തിലേർപ്പെടുകയായിരുന്നു കെ കെ ജംഗ്ഷൻ കൂട്ടായ്മയുടെ പ്രവർത്തകർ
കല്ലിക്കട, കമ്പ്യൂട്ടർ സെൻ്റർ എന്നീ ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നതിനു വേണ്ടി അടഞ്ഞ കാനകളും മാലിന്യങ്ങളും നീക്കം ചെയ്തത് ഒരു പരിധി വരെ നാട്ടുകാർക്ക് ആശ്വാസകരമായി മാറി.
പ്രദേശത്തുകാർക്ക് പ്രതികൂല കാലാവസ്ഥ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ അറിയിച്ചാൽ കൂട്ടായ്മ പ്രവർത്തകരുടെ സന്നദ്ധ സേവനം ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.