November 27, 2024, 7:58 pm

 കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി

കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.കൊല്ലത്ത് നിന്നാണ് ഇയാൾ യാത്ര തുടങ്ങിയത്.

You may have missed