കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്‌രിവാളിനെപ്പോലെ ഒരു സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് പിണറായി വിജയൻ രാജിവെക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിൻ്റെ നയം തീരുമാനിക്കുന്നത് ബാർ അസോസിയേഷനുകളുടെ തലവന്മാരാണെന്ന് വ്യക്തമാണ്.
കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്‍റെ ശബ്‍ദരേഖ ഈ സർക്കാരിന്‍റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ പൂട്ടുമെന്ന് വാഗ്ദ്ധാനം ചെയ്ത് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ അടച്ചുപൂട്ടിയ കഫേകളെല്ലാം വീണ്ടും തുറക്കുന്നത് നാം കണ്ടു. ഇപ്പോൾ ഡ്രൈ ഡേ റദ്ദാക്കാനും ബാറിലെ സമയം നീട്ടാനുമുള്ള തീരുമാനം വലിയ അഴിമതിയാണ്.കേരളത്തിന്‍റെ സാമൂഹ്യ ജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.