November 27, 2024, 6:09 pm

മഴയില്‍ ‘മുങ്ങി’ സംസ്ഥാനം; വെള്ളക്കെട്ട് രൂക്ഷം, ആശുപത്രികളിലും വെള്ളം കയറി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതോടെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കടകളിലും വെള്ളം കയറിയിട്ടുണ്ട്. പൂത്തോട്ടയില്‍ വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലുള്ള വാര്‍ഡുകളിലാണ് വെള്ളം കയറിയത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. വെള്ളം കയറിയതോടെ വാര്‍ഡുകളിലെ കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.

തൃശൂരിലും ആശുപത്രികളില്‍ വെള്ളം കയറി. തൃശൂരിലെ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി. കാഷ്വാലിറ്റി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് വെള്ളം കയറിയത്. 2018ല്‍ പോലും ഇത്രയും വെള്ളം ആശുപത്രിയില്‍ കയറിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

You may have missed