November 28, 2024, 1:04 am

താരപ്രചാരകരുടെ പ്രസംഗത്തിലെ വിവാദ പരാമർശങ്ങളിൽ നടപടി എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രമുഖ പ്രവർത്തകരുടെ വിവാദ പ്രസ്താവനകളെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്. താരപ്രചാരകർ നാവ് നിയന്ത്രിക്കാനാണ് കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പ്രസംഗങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് നടപടി.

പ്രമുഖ പ്രചാരകർക്ക് അവരുടെ പെരുമാറ്റത്തിൽ മാന്യത നിലനിർത്താൻ കഴിയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിനായി ആവശ്യമായ നിർദേശങ്ങൾ താര പ്രചാരകർക്ക് നൽകണം. വിവാദ പരാമർശങ്ങൾ പാടില്ല. പ്രമുഖ പ്രചാരകർക്ക് അവരുടെ പ്രസംഗങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകാൻ പാർട്ടി നേതാക്കൾ ശ്രദ്ധിക്കണമെന്ന് കമ്മീഷൻ പറഞ്ഞു.

You may have missed