ലോകത്തിൽ വരാനിരിക്കുന്ന അത്ഭുതകരമായ ക്ഷേത്രങ്ങൾ;ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം, അത്ഭുതമാകുന്ന ഓം ചിഹ്നം, വരാനിരിക്കുന്ന അതിശയ ക്ഷേത്രങ്ങൾ
വിശ്വാസികൾ ഏറ്റവും കാത്തിരിക്കുന്ന നിർമ്മിതികളിലൊന്നാണ് അയോധ്യയിൽ രാമജന്മഭൂമിയിലെ രാമ ക്ഷേത്രം. ഈ വർഷം അവസാനത്തോടെയ 20234 ആദ്യത്തോടെയോ വിശ്വാസികൾക്കായി ക്ഷേത്രം തുറന്നു നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴത്തെ നിലയിലെ അഞ്ച് മണ്ഡപങ്ങളുടെയും ശ്രീകോവിലിന്‍റെയും നിർമ്മാണമാണ് ഈ വർഷമവസാനം പൂർത്തിയാക്കുന്നത്.2025 ഓടെ മുഴുവൻ നിർമ്മാണം പൂർത്തിയായേക്കും. 110 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഭൂമിയിലാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്.
380 അടി നീളം, 250 അടി വീതി, 161 അടി ഉയരത്തിലുമാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്. 403.34 ചതുരശ്ര അടിയിലാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്.
ഓം ആശ്രാം ക്ഷേത്രം, രാജസ്ഥാൻ
ലോകത്തിലെ ഏറ്റവും വലിയ ഓം ചിഹ്നമുള്ള ക്ഷേത്രങ്ങളിലൊന്നായി മാറാനുള്ള ഒരുക്കത്തിലാണ് ഓം ആശ്രാം ക്ഷേത്രം. 250 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ നിർമ്മിക്കുന്ന കെട്ടിടങ്ങളെല്ലാം ചേരുമ്പോൾ ഓം രൂപത്തിലായി മാറും. അതോടൊപ്പം ഓം ചിഹ്നത്തിന്റെ പ്രധാന ഘടകമായ ചന്ദ്രക്കലയെ ഉൾക്കൊള്ളാൻ ഒരു തടാകം സൃഷ്ടിക്കും.108 അടി ഉയരമുള്ളതും 12 ക്ഷേത്രങ്ങളാൽ അലങ്കരിച്ചതുമായ കെട്ടിടമായിരിക്കും ഓം ചിഹ്നത്തിലെ ബിന്ദുവായി നിർമ്മിക്കുന്നത്.ഇത് കൂടാതെ 90 അടി ഉയരത്തിൽ, മുകളിൽ ഒരു വലിയ ജലസംഭരണിയും ക്ഷേത്രത്തിന്റെ ഭാഗമായി സ്ഥാപിക്കും, കൂടുതൽ മുകളിൽ, സൂര്യന്റെ ഭഗവാന്റെ ബഹുമാനാർത്ഥം ഒരു സൂര്യക്ഷേത്രം സ്ഥാപിക്കും.
വിരാട് രാമായണ ക്ഷേത്രം, പാട്ന
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമാകുവാനമുള്ള നിർമ്മാണം പുരോഗമിക്കുന്ന ഒന്നാണ് പാട്നയിലെ ജാൻകിയിലെ വിരാട് രാമായണ ക്ഷേത്രം. അയോധ്യയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന രാം മന്ദിറിനേക്കാൾ വലുപ്പം ഇതിനുണ്ടായിരിക്കും. 280 അടി വരെ നീളവും 540 അടി വീതിയിലുമാണിത് നിർമ്മിക്കുന്നത്. ഈസ്റ്റ് ചംപാരൻ ജില്ലയിലാണിതുള്ളത്. 120 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ക്ഷേത്രനിർമ്മാണം. 22 ക്ഷേത്രങ്ങളും 12 ഗോപുരങ്ങളുമുള്ള ക്ഷേത്രസമുച്ചയമായിരിക്കും ഇത്. മൂന്നു നില ക്ഷേത്രത്തിന് മൂവായിരത്തോളം തൂണുകളാണ് പണിയുന്നത്.
വൃന്ദാവനം ചന്ദ്രോദയ മന്ദിർ, വൃന്ദാവനം
ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിർമ്മാണം ആരംഭിക്കുന്ന ക്ഷേത്രമാണിത്. 700 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ ക്ഷേത്രത്തിന് 700 അടി അഥവാ 213 മീറ്റർ വരെ ഉയരമുണ്ടാകും, നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മതസ്മാരകമായി കണക്കാക്കപ്പെടും