April 20, 2025, 8:11 am

തൈക്കാട് ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം

തൈക്കാട് ആശുപത്രിയിൽ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ ശവപ്പെട്ടിയുമായി പ്രതിഷേധം. മൃതദേഹം വിട്ടുനൽകാൻ കാലതാമസം വരുത്തിയെന്നാണ് പരാതി.

സംഭവത്തില്‍ പൊലീസ് ചികിത്സാ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തില്‍ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയോട് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് തേടിറിപ്പോർട്ട് ലഭിച്ച ശേഷം കുഞ്ഞിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തും.