കോണ്ഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അജയ് കുമാറാണ് അറസ്റ്റിലായത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഈ മാസം 17നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ടത്.
ആം ആദ്മി പാർട്ടി ഓഫീസിന് സമീപമാണ് സംഭവം. ഒരു ഉപദേശകനും പരിക്കേറ്റു. ആപ്പ് കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കനയ്യ കുമാറിന് റീത്ത് വയ്ക്കാൻ ചിലർ എത്തിയിരുന്നു. ഈ സമയത്താണ് ആക്രമണം ഉണ്ടായത്.