പൊന്നാനിയിൽ ശുചീകരണ പരിപാടിക്ക് തുടക്കം..
മഴ മുന്നൊരുക്ക പ്രവർത്തനങ്ങളുടേയും ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളുടേയും ഭാഗമായി വാർഡുതലങ്ങളിൽ സംഘടിപ്പിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ പരിപാടി 15-ാം വാർഡിലെ പുഴമ്പ്രം അങ്ങാടിയിലും, വായനശാല പരിസരത്തും ജനകീയമായി ശുചീകണ പ്രവർത്തനങ്ങൾ നടത്തികൊണ്ട് തുടക്കമായി.
മഴ വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകുന്നതിനാവശ്യമായ തോടുകളും കാനകളും ശുചീകരിക്കുക, പകർച്ച വ്യാധികളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ് കൗൺസ്‌ലർ, കുടുംബശ്രീ അംഗങ്ങൾ,സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മ സേനാംഗങ്ങൾ, തുടങ്ങിയവരുടെ പങ്കാളിത്തംഉണ്ടായി
വാർഡ് കൗൺസ്‌ലറും നഗരസഭ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുംമായ രജീഷ് ഊപ്പാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
15ദിവസത്തോളം നീണ്ടു നിൽക്കുന്ന ശുചീകരണമാണ് വാർഡിൽ നടക്കുക
കൂടാതെ കിണർ ക്ലോറിനേഷൻ , കൊതുകുകളുടെ ഉറവിട നശീകരണം ബോധവൽക്കരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നാളെ മുതൽ നടക്കും
വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ശുചീകരണത്തിന് വാർഡ് വികസന സമിതി കൺവീനർ എൻ. വി ധന്യ,അംഗനവാടി ടീച്ചർ സിന്ധു , ആശ വർക്കർ മിനി,തൊഴിലുറപ്പ് മാറ്റ് കുന്തനകത്ത് രാധ,കുടുംബശ്രീ എ ഡി എസ് പ്രസിഡണ്ട് ഉദയ. പി,സാമൂഹ്യ പ്രവർത്തകരായ സജീർ നാലകത്ത് , ഒ. വി ഹസീന,ഹംസു കുടുംബശ്രീ അംഗങ്ങൾആയ അനിത യു, ദിവ്യ ഷിബുഷാസ്, സവിത. ടി പി, സാജിത, സിന്ധു. ഇ. വി, സുബിജ, ശാന്ത,തൊഴിലുറപ്പ് തൊഴിലാളികൾ ആയ സുബദ്ര, സരസ്വതി,സുധ, പ്രഭ, മണി, കുഞ്ഞമ്മ, ഹരിത കർമ്മ സേന അംഗങ്ങൾ ആയ നളിനി, രക്നം
എന്നിവർ നേതൃത്വം നൽകി.