April 19, 2025, 11:28 pm

ബലാത്സംഗ കേസിലെ പ്രതിക്കായി കടലിൽ വലവിരിച്ച് ക്യൂ ബ്രാഞ്ച്

14 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ശേഷം മുങ്ങിയ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്. ഇന്നലെ, പോലീസിനെ കബളിപ്പിച്ച് മത്സ്യബന്ധനത്തിന് എത്തിച്ചട്രോളർ ബോട്ടിൽ കടലിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിന് ഇന്നലെ ഫലം കണ്ടെന്ന് കരുതിയ വേളയിലാണ് പ്രതി കടലിൽ വെച്ച് തന്ത്രപൂർവം മറ്റൊരു വള്ളത്തിൽ കയറി മുങ്ങിയത്. തമിഴ്‌നാട് വരവിള സ്വദേശി വിൽസണെ (22) തിരച്ചിൽ നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

എട്ട് മാസം മുമ്പ് വരവിള സ്വദേശിയായ 14 വയസുകാരിയെ രണ്ടംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് തള്ളിയിട്ടു. . നട്ടെല്ല് തകർന്ന് കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായി പോലീസ് പറഞ്ഞു. അന്വേഷണത്തിനിടെ കൂട്ടാളിയെ പിടികൂടി കൊണ്ടുപോയെങ്കിലും വിൽസൺ മുങ്ങുകയായിരുന്നു.