April 20, 2025, 3:18 pm

ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 46.9 ഡിഗ്രി താപനില രേഖപ്പെടുത്തി

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുകയാണ്. ഉത്തർപ്രദേശിലെ ആഗ്രയിൽ 46.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. രാജസ്ഥാനിലെ ബാർമറിൽ 46.4 ഡിഗ്രി സെൽഷ്യസും ഡൽഹിയിൽ 46.2 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ താപനില. മധ്യപ്രദേശിലെ ഗള്ളിവറിൽ 44.9 ഡിഗ്രി സെൽഷ്യസ് താപനിലയും രേഖപ്പെടുത്തി.

എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും ഉഷ്ണതരംഗം ബാധിച്ചിരിക്കുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഇന്ന് മുതൽ മെയ് 20 വരെ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില സാധാരണയേക്കാൾ 4.5 മുതൽ 6.4 ഡിഗ്രി വരെ കൂടുതലായിരിക്കും.