ഫിസിയോതെറാപ്പി വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഫിസിയോതെറാപ്പിസ്റ്റ് വിദ്യാർത്ഥിയുടെ മൃതദേഹം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ റമ്മി ഗെയിമിൽ പണം നഷ്ടപ്പെട്ടതിൻ്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ചെന്നൈ ജെജെ നഗർ സ്വദേശി മോനോസ്വാമിയുടെ മകൻ ധനുഷ് കുമാറി(23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുനെൽവേലി മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ധനുഷ് കുമാർ.
പ്രതി ദിവസവും ഓൺലൈനിൽ റമ്മി കളിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ധനുഷ് കുമാർ പിതാവിനോട് 24,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ, 4000 രൂപ മാത്രമാണ് അദ്ദേഹം മകന് നൽകിയത്. തുടര്‍ന്ന് മുറിയില്‍ക്കയറി കതകടച്ച ധനുഷ്‌കുമാര്‍ ഏറെ നേരെമായിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് മുനുസ്വാമി കുറുക്കുപ്പേട്ട പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു.. പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ധനുഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സ്റ്റാൻലി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.