കുഴല്‍മന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറി രക്ഷപ്പെട്ടു

പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കുഴൽമന്ദം കൂത്തനൂർ സ്വദേശി അമ്മിണിയമ്മ (79)യുടെ മൂന്ന് പവൻ്റെ മാലയാണ് കവർന്നത്. അമ്മായിയമ്മ റോഡിൽ നിൽക്കുമ്പോഴായിരുന്നു സംഭവം.
ബൈക്കില്‍ എത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഇറങ്ങി ഇവരെ തള്ളിയിട്ട് വന്നു മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മാലയുമായി കടന്നു. അമ്മിണിയമ്മ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ബൈക്കിനെ പിന്തുടർന്നു. എന്നാൽ പിന്നാലെയെത്തിയവർക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു. കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടും.