April 20, 2025, 6:31 pm

ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബംഗളൂരു കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ടി.ടിക്കെതിരായ അക്രമത്തിന് കാരണം. ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാർക്ക് നേരെ അക്രമം ഉണ്ടാകാൻ കാരണം.

സംഭവത്തിൽ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ രണ്ട് യുവാക്കളിൽ നിന്ന് ആർപിഎഫ് കഞ്ചാവും കണ്ടെടുത്തു.

ടിക്കറ്റ് ചോദിച്ചപ്പോൾ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട്, ടിടിയെ ആക്രമിച്ചതിന് ശേഷം പ്രതികൾ തർക്കത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. യുപിയിൽ നിന്നുള്ള ടിടിഇ അംഗങ്ങളായ മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്കാണ് ആക്രമണം ഉണ്ടായത്.