April 21, 2025, 4:27 am

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. പശുക്കളെ കറക്കാൻ പോയപ്പോഴാണ് ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ ചെവിയിലെ ആഭരണങ്ങളാണ് പ്രതി അപഹരിച്ചത്. പണം അപഹരിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ചു. കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.