April 21, 2025, 4:21 am

എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

എറണാകുളത്തെ വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇവിടെ ജലസേചനശാലയിൽ നിന്നുള്ള വെള്ളം കുടിച്ചാണ് ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. രണ്ട് പഞ്ചായത്തുകളിലായി ഇതിനകം രണ്ട് പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

അമ്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യവകുപ്പ് സ്ഥലത്ത് മുന്നറിയിപ്പ് നൽകി. സന്നദ്ധ സംഘടനകളും വിദ്യാർഥികളും മുഖേന ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുന്നുണ്ട്.