April 21, 2025, 7:14 am

പുതുവൈപ്പ് ബീച്ച് അപകടം; ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു

ഇന്നലെ രാവിലെ പുതുവൈപ്പ് ബീച്ചിൽ രണ്ട് കൗമാരക്കാർ കൂടി ചികിത്സയ്ക്കിടെ മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി.

കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. കടലിൽ കുളിക്കുന്നതിനിടെയാണ് സംഭവം.