April 21, 2025, 6:56 am

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്‌നാട്ടിൽ അക്കൗണ്ട് തുറക്കുമെന്നും ബംഗാളിൽ 30 സീറ്റെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ മറുപടി. എൻഡിഎയുടെ എണ്ണം 400 സീറ്റുകൾ കവിയും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും.

2019ലെ അതേ നിലയായിരിക്കും ബിഹാറിലും അവരുടെ സ്ഥാനം.ഒഡീഷയിൽ 16-ഓ അതിലധികമോ സീറ്റുകൾ വരെ നേടാം. തെലങ്കാനയിലെ സീറ്റുകളുടെ എണ്ണം 10 മുതൽ 12 വരെയാകും.ആന്ധ്രാപ്രദേശിന് 17-18 സീറ്റുകൾ ലഭിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്ലീം സമുദായത്തിന് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.