‘രാം ലല്ലയ്ക്ക് 11000 മാമ്പഴങ്ങളും ജ്യൂസും’; അക്ഷയതൃതീയ വര്‍ണാഭമാക്കി രാമക്ഷേത്രം

അയോധ്യയിലെ അക്ഷയ തൃതീയ ദിനവും ഏറെ പ്രത്യേകതയുള്ളതായിരുന്നു. വിശേഷാവസരങ്ങളിൽ രാമലാലയും അയോധ്യയും എപ്പോഴും പൂക്കളാൽ അലങ്കരിക്കും, എന്നാൽ ഇത്തവണ അത് പഴങ്ങളായിരുന്നു. ടൈംസ് നൗ, ദ റിപ്പബ്ലിക് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മാമ്പഴം, പൈനാപ്പിൾ, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങി ഈ സീസണിലെ എല്ലാ പഴങ്ങളാലും ഇന്നലെ അയോധ്യ രാമമന്ദിരം അലങ്കരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ഭക്തർ രാമലാലയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക കാഴ്ചയാണിത്. ഫലത്തോടൊപ്പം ഫ്രൂട്ട് ജ്യൂസും അയച്ചു. പൂനെയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച അല്‍ഫോണ്‍സോ മാമ്പഴങ്ങളെ തെരഞ്ഞെടുത്താണ് സമര്‍പ്പിച്ചള്ളത്. ഫലങ്ങളും ജ്യൂസും ഭഗവാന് നേദിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്കി.