പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് പ്രജനന കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഇവിടെ താറാവുകൾ ചത്തു. പക്ഷിപ്പനിയാണ് കാരണമെന്ന് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
സാമ്പിളുകൾ ഭോപ്പാൽ വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനാഫലം അറിഞ്ഞപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. നാളെ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കളവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.