April 21, 2025, 7:12 am

വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍

വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണക്കമ്മലുകൾ മോഷ്ടിച്ച കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. . നാദാപുരം ചെക്യാട് സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പാറച്ചാറിൽ കബീറിനെ (43) വളയം പൊലീസ് അറസ്റ്റ് ചെയ്തു. 2002ൽ ആരംഭിച്ച കേസിൽ കോടതി രണ്ടര വർഷം തടവും പിഴയും ശിക്ഷിച്ചു. പിന്നീട് മുങ്ങി.

കബീറിൻ്റെ പേരിലുള്ള ഒമ്പത് കേന്ദ്രങ്ങളിലായി 19 ഓളം കവർച്ച, മയക്കുമരുന്ന് കടത്ത്, മോഷണം എന്നിവ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നിട്ടൂരിലെ അമ്മ വീട്ടില്‍ എത്തുമെന്ന് വിവരം ലഭിച്ച പൊലീസ് വീട് വളയുകയായിരുന്നു. പോലീസിൻ്റെ സാന്നിധ്യം മനസ്സിലാക്കിയ കബീർ ഇവിടെ നിന്ന് ഓടിയെങ്കിലും എസ്ഐ വിനീത് വിജയൻ്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടരുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി കൈമാറി.