April 21, 2025, 6:58 am

കിടപ്പുരോഗിയായ വയോധികനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം; മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു

കിടപ്പിലായ വയോധികനെ തൃപ്പൂണിത്തുറ ഏരൂരിൽ വാടകവീട്ടിൽ ഉപേക്ഷിച്ചതിന് മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടറോട് റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഷൺമുഖയ്ക്ക് ചികിത്സയും പരിചരണവും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഷൺമുഖനെ (75) നഗരസഭാ അധികൃതർ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. മ മറ്റു മക്കളും ഏറ്റെടുക്കാൻ താത്പര്യം ഇല്ലെന്ന് അറിയച്ചതിനാൽ ഷണ്മുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു വീട്ടുസാധനങ്ങൾ എടുക്കാൻ മറക്കാത്ത മകൻ അനങ്ങാൻ പോലും വയ്യാത്ത തന്നെ മറന്നുപോയെന്ന് ആ പിതാവ് വേദനയോടെ പറയുന്നു.