കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു

കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സമേഷ് എന്നിവരാണ് പ്രതികൾ. ഇവർ മയക്കുമരുന്ന് സംഘടനയുടെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. അഖിലും വിനീതും കൊലക്കേസിൽ പ്രതികളാണ്. കരമന അനന്ദുവിൻ്റെ കൊലപാതകത്തിൽ ഇവർക്കു പങ്കുണ്ട്.
പ്രതികൾ കേരളം വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു. അതേസമയം കൊലരപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ദിവസം, പാപ്പനംകോട്ടെ കോടതിയിലെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ വൈരാഗ്യം മൂലം എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.