April 21, 2025, 10:41 am

ബിലാത്തിക്കുളത്ത് വിദ്യാർത്ഥികൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി

ബിലാത്തിക്കുളത്ത് വിദ്യാർഥി സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വിദ്യാർഥി അനുരൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഇജാസ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. വെസ്റ്റ്ഹിൽ ഗവൺമെൻ്റിലെ മൂന്നാം വർഷ അപ്ലൈഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികളാണ് ഇരുവരും. എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് ശിവദാസിൻ്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.

കോട്ടയം തലയോലപ്പറമ്പ് മനയത്ത് വീട്ടിൽ മുഹമ്മദ് ഇഖ്ബാലിൻ്റെ മകൻ ഇജാസ് ഇഖ്ബാലിനെ (22) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് രണ്ട് സൈക്കിളുകളിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. അപകടത്തിൽ മോട്ടോർ സൈക്കിൾ വീടിൻ്റെ ഗ്രില്ലും ജനലും തകർത്തു.