April 21, 2025, 12:37 pm

കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സാം പിത്രോഡ

കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സാം പിത്രോഡ. ഒരു വര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന.ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയെന്നും കിഴക്ക് ഉള്ളവർ ചൈനക്കാരെ പോലെയെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെ എന്നും വടക്കുള്ളവർ വെള്ളക്കാരെ പോലെ എന്നുമായിരുന്നു പിട്രോഡയുടെ പരാമർശം

അദ്ദേഹത്തിന്റെ പ്രസ്താവന വംശീയവും വിവാദവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഓവര്‍സീസ് അധ്യക്ഷന്‍ കൂടിയാണ് സാം പിത്രോഡ.വർണത്തിന്റെ പേരിൽ കോൺ​ഗ്രസ് ആളുകളെ കാണുന്നുവെന്ന് ബിജെപി വിമർശിച്ചു. പിട്രോഡയുടെ പരാമർശത്തിൽ പ്രതികരണവുമായി ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുർവേദി രം​ഗത്തെത്തിയിരുന്നു.അമേരിക്കയിൽ നിന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ തങ്ങൾക്ക് ബന്ധമില്ല. രാജ്യം അദ്ദേഹം പറയുന്നതിനോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു.അമേരിക്കയിലേതുപോലെ ഇന്ത്യയിലും പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നേരത്തെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെയും ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.